പാചക വിദഗ്ധനും മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമയുമായ ഫ്ലോയ്ഡ് കാര്‍ഡോസ് കൊവിഡ് 19 ബാധിച്ച് മരിച്ചു

By Web TeamFirst Published Mar 25, 2020, 7:59 PM IST
Highlights

മാര്‍ച്ച് 8 വരെ ഫ്ലോയ്ഡ് മുംബൈയില്‍ ഉണ്ടായിരുന്നതായാണ് സൂചന. മാര്‍ച്ച് 18നാണ് ഫ്ലോയ്ഡ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ അഡ്മിറ്റായത്. പനിയെ തുടര്‍ന്ന് ഫ്ലോയ്ഡ് തന്നെ ചികിത്സാ സഹായം തേടിയതായാണ് റിപ്പോര്‍ട്ട്. 

ന്യൂയോര്‍ക്ക്: മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഏറെ പ്രശസ്തമായ മുംബൈ ക്യാന്‍റീന്‍, ഒ പിഡ്രോ എന്നീ ഭക്ഷണശാലകളുടെ സഹഉടമയും പാചക വിദഗ്ധനും കൂടിയായ ഫ്ലോയ്ഡ് കാര്‍ഡോസ് ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫ്ലോയ്ഡിന് കൊവിഡ് 19 സഥിരീകരിച്ചത്. ന്യൂയോര്‍ക്കിലായിരുന്നു ഫ്ലോയ്ഡ്. അന്‍പത്തൊന്‍പതുകാരനായ ഫ്ലോയ്ഡ് അടുത്തിടെയാണ് മുംബൈയില്‍ ഒരു മധുരപലഹാരക്കട പ്രഖ്യാപിച്ചത്. 

മാര്‍ച്ച് 8 വരെ ഫ്ലോയ്ഡ് മുംബൈയില്‍ ഉണ്ടായിരുന്നതായാണ് സൂചന. മാര്‍ച്ച് 18നാണ് ഫ്ലോയ്ഡ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ അഡ്മിറ്റായത്. പനിയെ തുടര്‍ന്ന് ഫ്ലോയ്ഡ് തന്നെ ചികിത്സാ സഹായം തേടിയതായാണ് റിപ്പോര്‍ട്ട്. ഫ്ലോയ്ഡിന് കൊവിഡ് 19 സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ബോംബൈ ക്യാന്‍റീന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നു.

മാര്‍ച്ച് 1ന് മുംബൈ ക്യാന്‍റീന്‍റെ അഞ്ചാം വാര്‍ഷികത്തില്‍ ഫ്ലോയ്ഡ് പങ്കെടുത്തിരുന്നു. ഈ ചടങ്ങുകളില്‍ 200ഓളം പേര്‍ പങ്കെടുത്തതായാണ് വിവരം. ഇതിന് ശേഷമാണ് മുംബൈ ബൈക്കുളയിലുള്ള മധുരപലഹാരക്കടയുടെ ഉദ്ഘാടനത്തിലും ഫ്ലോയ്ഡ് പങ്കെടുത്തിരുന്നു. ഫ്ലോയ്ഡിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം പങ്കെടുത്ത ചടങ്ങുകള്‍ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

click me!