മണ്ഡലപുനർനിർണയം 2056വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം, പാർലമെന്‍റിൽ യോജിച്ച് എതിര്‍ക്കുമെന്ന് സ്റ്റാലിന്‍

Published : Mar 22, 2025, 12:06 PM ISTUpdated : Mar 22, 2025, 01:51 PM IST
മണ്ഡലപുനർനിർണയം 2056വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം, പാർലമെന്‍റിൽ യോജിച്ച് എതിര്‍ക്കുമെന്ന് സ്റ്റാലിന്‍

Synopsis

മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ചു പ്രധാനമന്ത്രിയെ കാണും എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കും

ചെന്നൈ:മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും
മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും.എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കും.മണ്ഡലപുനർനിർണയ നീക്കം പാർലമെന്‍റില്‍ യോജിച്ച് തടയും.ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്രദിനമാണെന്നും  സ്റ്റാലിൻ പറഞ്ഞു.ചെന്നൈ യോഗത്തിൽ 13 പാർട്ടികൾ പങ്കെടുക്കുന്നുണ്ട്.കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി.

മണ്ഡല പുനർ നിർണയം ഡെമോക്ലീസിന്റെ വാൾ പോലെ ഭീഷണി ഉയർത്തുന്നുവെന്ന് പിണറായി പറഞ്ഞു,.കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിത്.വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള  ബിജെപി ശ്രമമാണിത്.കേന്ദ്രസർക്കാർ ചരിത്രത്തിൽ നിന്ന് പഠിക്കണം.ഫെഡറലിസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്.വൈവിധ്യങ്ങളെ ഉൾകൊള്ളത്ത മണ്ഡല പുനർ നിർണയം നീതിപൂർവ്വം ആകില്ല.മണ്ഡല പുനര്‍നിര്‍ണയ നീക്കം ബിജെപിക്ക് വേണ്ടിയാണ്. തെക്കേ ഇന്ത്യയിലെ സീറ്റുകൾ കാര്യമായി കുറയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശങ്കയിൽ ഗൾഫ് രാജ്യങ്ങളും; ഇന്ത്യക്കും തിരിച്ചടിയാകുന്നതെങ്ങനെ? സ്മാര്‍ട്ട്‌ഫോണ്‍ മുതൽ വളം വരെ ലിസ്റ്റിൽ!
എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽമോചിതനായി