ഛത്തിസ്​ഗഢ്​ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മുന്നേറ്റം

Web Desk   | Asianet News
Published : Dec 25, 2019, 11:23 AM IST
ഛത്തിസ്​ഗഢ്​ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മുന്നേറ്റം

Synopsis

151 നഗരസഭ സ്​ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ ഫലം അറിവായ 2032 വാർഡുകളിൽ 923 എണ്ണത്തിൽ കോൺഗ്രസ്​ ജയിച്ചു.

റായ്​പുർ: ഛത്തിസ്​ഗഢ്​ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മുന്നേറ്റം. 151 നഗരസഭ സ്​ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ ഫലം അറിവായ 2032 വാർഡുകളിൽ 923 എണ്ണത്തിൽ കോൺഗ്രസ്​ ജയിച്ചു. ബി.ജെ.പി 814 വാർഡുകൾ നേടി രണ്ടാമതാണ്​. അജിത്​​ ജോഗിയുടെ ജനത കോൺഗ്രസ്​ 17 എണ്ണം നേടിയപ്പോൾ സ്വതന്ത്രർ 278 വാർഡുകളിൽ ജയം കണ്ടു.10 മുനിസിപ്പൽ കോര്‍പ്പറേഷനുകള്‍, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗര പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​​. ആകെ 2831 വാർഡുകളാണുള്ളത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ