ഛോട്ടാ രാജൻ മരിച്ചിട്ടില്ല; മരിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് എയിംസ് അധികൃതർ

By Web TeamFirst Published May 7, 2021, 5:22 PM IST
Highlights

കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്. 

ദില്ലി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി. കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്. ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 26നാണ് തിഹാർ ജയിലിൽ നിന്ന് ഛോട്ടാ രാജനെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാലിയിൽ നിന്ന് അറസ്റ്റിലായ ഛോട്ടാ രാജൻ 2015 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!