'പത്തില്‍ രണ്ട് അക്കങ്ങളുണ്ട്, ഏതെങ്കിലും എടുക്കാം': ബജറ്റിന് റേറ്റിങ് നല്‍കി ചിദംബംരം

Published : Feb 02, 2020, 12:18 PM ISTUpdated : Feb 02, 2020, 12:21 PM IST
'പത്തില്‍ രണ്ട് അക്കങ്ങളുണ്ട്, ഏതെങ്കിലും എടുക്കാം': ബജറ്റിന് റേറ്റിങ് നല്‍കി ചിദംബംരം

Synopsis

കേന്ദ്ര ബജറ്റിന് റേറ്റിങ് നല്‍കി പി ചിദംബംരം. ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ മാക്രോ - ഇക്കണോമിക് വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണെന്ന് ചിദംബംരം പറഞ്ഞു.

ദില്ലി: കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി ചിദംബംരം.  ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ മാക്രോ - ഇക്കണോമിക് വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണെന്നും തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്നും ചിദംബംരം ചൂണ്ടിക്കാട്ടി. 

ബജറ്റിന് റേറ്റിങ് നല്‍കാനുള്ള ചോദ്യത്തിന് 'പത്തില്‍ രണ്ട് അക്കങ്ങളുണ്ട്. ഒന്നും പൂജ്യവും. ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം' എന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടി. 2020-21ല്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കും എന്ന് നമ്മളെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന യാതൊന്നും ബജറ്റില്‍ ഇല്ല. അടുത്ത വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന അവകാശവാദം ആശ്ചര്യപ്പെടുത്തുന്നതും നിരുത്തരവാദിത്വപരവുമാണെന്നും ചിദംബരം പറഞ്ഞു.

Read More: പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാനുള്ള എസ്.പി.ജിക്ക് ബഡ്ജറ്റില്‍ 600 കോടിവരെ നീക്കിയിരിപ്പ്

'പ്രസംഗം അവസാനിക്കാന്‍ 160 മിനിറ്റുകളാണെടുത്തത്. അതുകൊണ്ട് എന്നെപ്പോലെ നിങ്ങളും ക്ഷീണിച്ചുപോയെങ്കില്‍ ഞാന്‍ നിങ്ങളെ കുറ്റം പറയില്ല'-  ബജറ്റിന്‍റെ ദൈര്‍ഘ്യത്തെ വിമര്‍ശിച്ച് ചിദംബരം കൂട്ടിച്ചേര്‍ത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗണേശ ചതുർത്ഥി ആഘോഷിക്കാൻ പിയൂഷ് ഗോയലിൻ്റെ വസതിയിലെത്തി മോദി, പൂജയിൽ പങ്കെടുത്തു
'മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്, ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്': ഡി കെ ശിവകുമാർ