ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ പിൻഗാമിയാകാൻ ജസ്റ്റിസ് യു.യു.ലളിത്, ശുപാർശ കേന്ദ്രത്തിന് കൈമാറി

Published : Aug 04, 2022, 12:29 PM ISTUpdated : Aug 04, 2022, 12:34 PM IST
ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ പിൻഗാമിയാകാൻ ജസ്റ്റിസ് യു.യു.ലളിത്, ശുപാർശ കേന്ദ്രത്തിന് കൈമാറി

Synopsis

ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കും. എന്‍.വി.രമണ കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യു.യു.ലളിത് ആണ്

ദില്ലി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു.ലളിതിന്റെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. കേന്ദ്ര സർക്കാരിനാണ് ജസ്റ്റിസ് യു.യു.ലളിതിനെ തന്റെ പിൻഗാമിയാക്കാമെന്ന ശുപാർശ ചീഫ് ജസ്റ്റീസ് കൈമാറിയത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കാനിരിക്കെയാണ് നീക്കം. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാർശ ശുപാര്‍ശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയോട് നിർദേശം ചോദിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ വിരമിച്ചാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യു.യു. ലളിതാണ്. 2022 നവംബര്‍ 8 വരെ ജസ്റ്റിസ് യു.യു.ലളിതിന് കാലാവധിയുണ്ട്. നിയമിക്കപ്പെട്ടാൽ മൂന്ന് മാസം അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാനാകും. നിയമിക്കപ്പെട്ടാൽ, സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ഇതിനു മുമ്പ് 2 ജി സ്പെക്ട്രം കേസിൽ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി യു.യു.ലളിത് ഹാജരായിരുന്നു.

പുതിയ ചീഫ് ജസ്റ്റീസിനെ ശുപാർശ ചെയ്യാൻ കൊളീജിയം യോഗം ചേർന്നിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ജസ്റ്റിസുമാരായ യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ്  കൊളീജിയത്തിലെ അംഗങ്ങൾ. കൊളീജിയത്തിന്റെ തീരുമാനമാണ് ചീഫ് ജസ്റ്റിസ് ശുപാർശയായി കേന്ദ്ര സർക്കാരിന് കൈമാറിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു, അപകടത്തിൽ 8 മരണം
അതിർത്തി കടന്നും പ്രണയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി; 'വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ല'