കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ

Published : Oct 05, 2025, 10:47 AM IST
ColdRif Cough Syrup Banned

Synopsis

സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നിൽ അടങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാനങ്ങളുടെ യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോ​ഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓൺലൈൻ യോ​ഗം വിളിച്ചു. വൈകീട്ടാണ് യോ​ഗം ചേരുക. ചുമ മരുന്നുകൾ കർശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാർ​ഗനിർദേശം പുറത്തിറക്കിയിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. വിഷ മരുന്ന് കമ്പനിക്കെതിരെ കടുത്ത നടപടിക്ക് നിർദേശിക്കും. ശ്രേഷൻ ഫാർമക്കെതിരെ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർ​ഗനൈസേഷനാണ് തമിഴ്നാടിന് കത്ത് നൽകുക. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നിൽ അടങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സിഡിഎസ്ഒ ഉൾപ്പെടെ മരണകാരണം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'