
ദില്ലി: മയൂര്‍ വിഹാറില്‍ കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദ് വിഹാറിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ശ്യാംജിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ വീട്ടിലാണ് 15ഉം 9ഉം വയസ് മാത്രം പ്രായമുള്ള സഹോദരങ്ങളെ മരിച്ച നിലയിലും ഇവരുടെ അമ്മയെ അബോധാവസ്ഥയിലും കണ്ടത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകം നടത്തിയത് അച്ഛനാണെന്ന് സംശയിക്കുന്നതായും ഇയാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് പ്രതിയുടെ മൃതേദഹം കണ്ടെത്തുന്നത്. അതേസമയം, കുട്ടികളുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കിഴക്കൻ ദില്ലിയിലെ ശശി ഗാർഡനിലുള്ള ഒരു വീട് വെള്ളിയാഴ്ച മുതൽ പൂട്ടിക്കിടക്കുകയാണെന്നും വീട്ടിലെ കുടുംബ നാഥനായ ശ്യാംജിയെ കാണാനില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അടച്ചിട്ട ഫ്‌ളാറ്റിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് ഒരു മുറിയിൽ കുട്ടികളുടെ മൃതദേഹവും മറ്റൊരു മുറിയിൽ അബോധാവസ്ഥയിൽ അമ്മയേയും കണ്ടെത്തിയത്. മയൂർ വിഹാറിൽ ചായക്കട നടത്തിയിരുന്ന ശ്യാംജി മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഭാര്യയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. കേസിൽ അന്വേഷണം നടവന്നുവരുന്നതിനിടയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തുന്നത്.
ഒറ്റയ്ക്ക് കളിച്ചാൽ ജാസ്മിൻ ടോപ് ഫൈവിൽ വരും, 'ജബ്രി' കോംബോ സ്ട്രാറ്റജി: യമുന റാണി പറയുന്നു
https://www.youtube.com/watch?v=uyZ_dB7mvm0&t=12s
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam