
ദില്ലി: അതിർത്തിയിൽ ചില മേഖലകളിൽ നിന്നുള്ള സേനാ പിന്മാറ്റം ആദ്യ ഘട്ടം പൂർത്തിയായതായി സൂചന. ഉന്നത കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര മേഖലകളിൽ നിന്ന് ചൈനീസ് സേന പൂർണ്ണമായും പിന്മാറിയതായാണ് വിവരം. ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ ഒന്നര കിലോമീറ്റർ വരെ പിൻവാങ്ങാനായിരുന്നു ധാരണ.
അതേ സമയം അതിർത്തിയിലെ സ്ഥിതിയെ കുറിച്ച് കള്ളപ്രചാരണങ്ങൾ നടക്കുന്നതായും ഇത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗൽവാൻ താഴ്വരയ്ക്ക് മേലുള്ള അവകാശവാദം അംഗീകരിക്കില്ല. പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam