
ഹൈദരാബാദ്: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ നാഗോളിൽ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുഞ്ഞിന്റെ കഴുത്തിലാണ് പട്ടത്തിന്റെ ചരട് കുരുങ്ങിയത്. ബൈക്ക് നിയന്ത്രണം വിട്ട് പിതാവിനും പരിക്കേറ്റിട്ടുണ്ട്. വിനയ് കുമാർ മകൾ കീർത്തി എന്നിവർക്കാണ് പരിക്കേറ്റത്. വനസ്ഥലിപുരത്ത് നിന്ന് ഉപ്പലിലേക്ക് പോകുകയായിരുന്നു ഇവർ.
നാഗോളിലെ എൽബി നഗറിലെ ഫ്‌ളൈ ഓവറിന് സമീപമെത്തിയപ്പോൾ വൈദ്യുതത്തൂണിൽ തൂങ്ങിക്കിടന്നിരുന്ന നൈലോൺ പട്ടത്തിന്റെ ചരട് പെൺകുട്ടിയുടെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. മറ്റ് യാത്രക്കാരെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം എല്ലാ റോഡുകളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പട്ടം പറത്തുന്നത് ഹൈദരാബാദ് പോലീസ് നിരോധിച്ചു. ക്രമസമാധാനപാലനത്തിനും സമാധാന ലംഘനവും അപകടങ്ങളും തടയുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി വി ആനന്ദ് പറഞ്ഞു. ഇക്കാര്യത്തിൽ കുട്ടികൾക്ക് രക്ഷിതാക്കൾ ശരിയായ മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രദ്ധയുടെ എല്ലുകള്‍ മുറിച്ചത് അറക്കവാള്‍ ഉപയോഗിച്ച്; നിര്‍ണായകമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam