
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു നടത്തിയ പരാമർശത്തെ പരിഹസിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തു ശരിക്കും ഇങ്ങനെ പറഞ്ഞോയെന്നാണ് ചിന്മയിയുടെ ചോദ്യം. വൈരമുത്തുവിനെതിരെ ചിൻമയി മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ മേഖലയിലും സമാന കമ്മിറ്റി വരണമെന്നും സിനിമയിൽ മാത്രമായി നടപടികൾ ഒതുങ്ങിപ്പോകരുതെന്നുമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള വൈരമുത്തുവിന്റെ പരാമർശം. പുതിയ ഇന്ത്യക്കുള്ള തുടക്കമാണ് ഹേമ കമ്മിറ്റിയെന്നും സ്വയം പ്രതിരോധിക്കുന്നതിനെ കുറിച്ച് സ്‌കൂളുകളിൽ പെൺകുട്ടികളെ പഠിപ്പിക്കണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാളത്തിലെ അടക്കം സൂപ്പർ താരങ്ങളുടെ മൗനത്തെ പരിഹസിച്ച് പിന്നണി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയിരുന്നു. പണവും ഡയലോഗുകളും നൽകിയാൽ സ്ത്രീകൾക്കായി സംസാരിക്കാൻ സൂപ്പർ താരങ്ങൾ തയ്യാറായേക്കുമെന്ന് ചിന്മയി തുറന്നടിച്ചു. വേട്ടക്കാർക്കൊപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചിന്മയി ഏഷ്യാനെറ്റ് ന്യൂസിലൂടെ ആവശ്യപ്പെട്ടു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam