
ദില്ലി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ. നാളെ ജന്തർമന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. 79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവര്‍ ഇരയായ അക്രമസംഭവങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും വൈദികര്‍ക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് സഭകളുടെ പരാതി. വൈദികര്‍ക്ക് നേരെ കള്ളക്കേസ് എടുക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധം കനപ്പിക്കുന്നതിൻ്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നൽകാനും ക്രൈസ്തവ സഭകൾ ആലോചിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam