വിദ്യാര്‍ത്ഥികൾ ശ്രദ്ധിക്കുക, കർഷക സമരം കാരണം പരീക്ഷകൾ മാറ്റിയെന്ന് പ്രചരിക്കുന്ന സർക്കുലർ നിഷേധിച്ച് സിബിഎസ്ഇ

Published : Feb 16, 2024, 08:40 PM ISTUpdated : Feb 17, 2024, 11:51 AM IST
വിദ്യാര്‍ത്ഥികൾ ശ്രദ്ധിക്കുക, കർഷക സമരം കാരണം പരീക്ഷകൾ മാറ്റിയെന്ന് പ്രചരിക്കുന്ന സർക്കുലർ നിഷേധിച്ച് സിബിഎസ്ഇ

Synopsis

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പന്ത്രണ്ടാം ക്ലാസ് ബോ‍ർഡ് പരീക്ഷകൾ മാറ്റിവെച്ചെന്ന സർക്കുലറാണ് സിബിഎസ്ഇയുടെ പേരിൽ വ്യാപരകമായി പ്രചരിക്കുന്നത്.

ന്യൂ ഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്ന് സിബിഎസ്ഇ അറിയിച്ചു. ഔദ്യോഗിക എക്സ് ഹാന്റിലിലൂടെ വെള്ളിയാഴ്ച ഇക്കാര്യം സിബിഎസ്ഇ വിശദമാക്കിയിട്ടുണ്ട്. കര്‍ഷക സമരം കാരണം പരീക്ഷകള്‍ മാറ്റിവെച്ചെന്ന തരത്തിലാണ് വിശദമായ നിര്‍ദേശങ്ങള്‍ ഉൾപ്പെടെയുള്ള വ്യാജ സർക്കുല‍ർ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.

പരീക്ഷകൾ മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന സർക്കുലർ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഔദ്യോഗിക വിശദീകരണത്തിൽ സിബിഎസ്ഇ പറയുന്നുണ്ട്. എല്ലാ അഫിലിയേറ്റഡ് സ്കൂളുകളുടെയും പ്രിൻസിപ്പൽമാർക്കായി സിബിഎസ്ഇ അയച്ച സർക്കുലർ എന്ന് അവകാശപ്പെട്ടാണ് ഈ വ്യാജ സർക്കുലർ പ്രചരിക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പുതിയ പരീക്ഷാ തീയ്യതി ഉടനെ അറിയിക്കുമെന്നും വിശദീകരിച്ച ശേഷം വിദ്യാർത്ഥികള്‍ പരീക്ഷ മാറ്റാനായി ചെയ്യേണ്ട നടപടികളെന്ന പേരിൽ നീണ്ട ഒരു വിശദീകരണവും അതിൽ നൽകുന്നുണ്ട്. 
 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'