രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു സൈനികൻ കൂടി മരിച്ചു

Published : May 08, 2020, 03:51 PM IST
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു സൈനികൻ കൂടി മരിച്ചു

Synopsis

കൊവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്‍റെ യൂണിറ്റിലെ 50 പേരെ കരുതൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. 

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു സൈനികന്‍ കൂടി മരിച്ചു. കൊൽക്കൊത്തയിലെ സിഐഎസ്എഫ് ജവാനായ അസിത് കുമാർ ഷാ ആണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ത്യൻ മ്യൂസിയം സെക്യൂരിറ്റി യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്‍റെ യൂണിറ്റിലെ 50 പേരെ കരുതൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ദില്ലിയിൽ സിആര്‍പിഎഫ് ജവാൻ മരിച്ചിരുന്നു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക് ഡൗണ്‍ വന്നതിനാൽ ദില്ലി ക്യാമ്പിൽ തങ്ങുകയായിരുന്നു. ആദ്യം കൊവിഡ് സ്ഥിരീകരിച്ചതും ഇദ്ദേഹത്തിനായിരുന്നു. തൊട്ടുപിന്നാലെ നിരവധി ജവാനമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മയൂര്‍ വിഹാറിലെ സിആര്‍പിഎഫ് ക്യാമ്പ് അടച്ചിരിക്കുകയാണ്. 

 

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി