
ദില്ലി: സിഐഎസ്എഫിൽ എട്ട് വർഷം സേവനമനുഷ്ഠിച്ച ഏഴ് നായ്ക്കൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ച് സൈന്യം. നായയായി ജനിച്ചു, സൈനികനായി വിരമിച്ചു എന്നാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സിഐഎസ്എഫ് കുറിച്ചിരിക്കുന്നത്. കൂടാതെ ഇവരെ ആദരിച്ച ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട്. ദില്ലി മെട്രോയുമായി ബന്ധപ്പെട്ട സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായിട്ടായിരുന്നു നായ്ക്കളുടെ സേവനം. ഇവർക്ക് ഫലകങ്ങളും സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി.
ചരിത്രത്തിൽ ആദ്യമായിട്ടാണ് സൈനിക സേവനം നടത്തിയ നായ്ക്കൾക്കായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. ഏൽപ്പിക്കുന്ന ജോലിയോട് അവർ പ്രകടിപ്പിക്കുന്ന സമർപ്പണത്തെക്കുറിച്ചും ശ്രദ്ധയെക്കുറിച്ചും ചടങ്ങിൽ സൈനികോദ്യോഗസഥര്‍ അഭിനന്ദിച്ച് സംസാരിച്ചു. നിസ്വാർത്ഥമായ സേവനം കാഴ്ച വച്ച നായ്ക്കളെ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇവരെ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയ്ക്ക് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam