
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. പ്രായഭേദമന്യേ വിദ്യാർത്ഥികളും കുട്ടികളും മുതിർന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലാത്തി ചാർജും കണ്ണീർവാതകവും ഉപയോഗിച്ചാണ് പലയിടത്തും പ്രതിഷേധക്കാരെ പൊലീസ് അടിച്ചമർത്തുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ബെംഗളൂരു ഡിസിപി ചേതൻ സിംഗ് രാത്തോർ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ഗാനം ആലപിച്ചാണ് ഡിസിപി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവരോട് സമാധാനപരമായി പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന ഡിസിപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബെംഗളൂരുവിലെ ടൗൺ ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ഡിസിപി ആവശ്യപ്പെട്ടത്. ജാതിക്കും മതത്തിനുമപ്പുറം നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാരോട് ഡിസിപി ആവശ്യപ്പെട്ടു.
"
എന്നാൽ, പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ വിസമ്മിച്ചതോടെ ഡിസിപി ദേശീയ ഗാനം ആലപിക്കുകയായിരുന്നു. ഡിപിപിക്കൊപ്പം പ്രതിഷേധക്കാർ ദേശീയ ഗാനം ആലപിക്കുകും സ്ഥലത്തുനിന്ന് പിരിഞ്ഞുപോകുകയുമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗളൂരവിൽ നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam