നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി; മെഴുകുതിരി കത്തിച്ച് മാര്‍ച്ച്, 'രാജിയില്ലെങ്കിൽ ഡൽഹി സമരക്കാരാൽ നിറയും'

Published : Jul 25, 2026, 01:13 PM IST
CJP Protest

Synopsis

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രധാൻ രാജി വെച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെങ്കിലും മന്ത്രിയെ മാറ്റില്ലെന്ന നിലപാടിലാണ്.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകളെത്തുന്നത് തുടരുകയാണ്.

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. അതേസമയം, ഡൽഹിയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ഡൽഹി പോലീസ് തങ്ങളുടെ ആദ്യ വാർത്താസമ്മേളനം ഉടൻ നടത്തുമെന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ, കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും സമവായവും ചർച്ചയുമാണ് വേണ്ടതെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ജന്തർ മന്ദറിൽ സുരക്ഷ വർദ്ധിപ്പിച്ച് കൂടുതൽ ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബസിനകത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം, ബസ് നിർത്തിയിട്ട് യുവാവിനെ കൈകാര്യം ചെയ്ത് ഡ്രൈവർ
ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പാറ്റകൾക്ക് പരസ്യ പിന്തുണയുമയി ജ്യോതിക, 'തന്റെ മക്കളെ നിങ്ങളെ പോലെ വളര്‍ത്താനാഗ്രഹിക്കുന്ന അമ്മ'