3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവിട്ടത് 92 കോടി; കണക്കുകൾ പുറത്തുവിട്ട് സിജെപി

Published : Aug 24, 2026, 10:29 AM IST
CJP New National Team

Synopsis

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ 92 കോടി രൂപ ചെലവഴിച്ചതായി സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) ആരോപിച്ചു. വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും പൊതുപണത്തിന്റെ ഈ ദുർവിനിയോഗം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ദില്ലി: കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 92 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന് അവകാശപ്പെടുന്ന രേഖകൾ ഉദ്ധരിച്ച് സിജെപിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് സാധാരണക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം വലയുമ്പോൾ നടക്കുന്ന ഈ ധൂർത്ത് അവസാനിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

കഴിഞ്ഞ 12 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മന്ത്രിമന്ദിരങ്ങളുടെ പരിപാലനത്തിനായി ചെലവഴിച്ച ആകെ തുക 547.68 കോടി രൂപയാണെന്നും സിജെപി ചൂണ്ടിക്കാട്ടുന്നു. വസതികളിലെ പുതിയ മാറ്റങ്ങൾ വരുത്തുന്നതിനും വേണ്ടിയാണ് ഈ ഭീമമായ തുക ചെലവഴിച്ചിരിക്കുന്നത്. ഇത് പൊതുപണത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.

സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിജെപി ഒരു ഒപ്പുശേഖരണ കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. 'ആഡംബര ഭവനങ്ങൾ മോടിപിടിപ്പിക്കുന്നത് നിർത്തുക' എന്ന മുദ്രാവാക്യമുയർത്തിയാണ് കാമ്പെയ്‌ൻ പുരോഗമിക്കുന്നത്. പൊതുജനങ്ങളുടെ പണം ഇത്തരത്തിൽ പാഴാക്കുന്നത് അവസാനിപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോകുമ്പോൾ കോടിക്കണക്കിന് രൂപ മന്ത്രിമാരുടെ വസതികൾക്കായി ചെലവഴിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സിജെപി പ്രസ്താവനയിൽ പറയുന്നു. സർക്കാരിന്റെ മുൻഗണനകൾ തെറ്റാണെന്ന് ഇത് വ്യക്തമാക്കുന്നതായും അവർ കൂട്ടിച്ചേർത്തു. പിഎം കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് നേരത്തെ ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഈ വിഷയത്തിലും സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പൊതുപണം സർക്കാർ എങ്ങനെ വിനിയോഗിക്കുന്നു എന്നതിൽ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിജെപി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെറിയ ചോർച്ചയല്ല! ഛത്തീ​സ്​ഗഢ് കാർഷിക സർവകലാശാലയിൽ കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നു; ഒന്നാംവർഷ പരീക്ഷയും റദ്ദാക്കി
അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം; വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് 3 നവജാതശിശുക്കൾ മരിച്ചു, 6 കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ