കോടതിയിൽ മാപ്പപേക്ഷിച്ചു, ജന്തർ മന്തറിൽ ഇനി സമരം ചെയ്യില്ലെന്ന് ഉറപ്പുനൽകി സിജെപി നേതാക്കൾ; സൗരവ് ദാസും അശുതോഷ് റാങ്കയും ജയിൽ മോചിതരായി

Published : Oct 21, 2026, 09:19 PM IST
CJP leaders

Synopsis

ജന്തർ മന്തർ അംഗീകൃത സമര കേന്ദ്രമാകുന്നതുവരെ അവിടെ പ്രതിഷേധിക്കില്ലെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും കോടതിയിൽ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 50,000 രൂപയുടെ ജാമ്യത്തിൽ ഇരുവരെയും തിഹാർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. കോടതിയെ അധിക്ഷേപിച്ചതിൽ ഇവർ മാപ്പപേക്ഷിക്കുകയും ചെയ്തു.

ഡൽഹി: ജന്തർ മന്തർ സമരവേദിയല്ലാതെ തുടരുന്നിടത്തോളം അവിടെ പ്രതിഷേധിക്കുകയോ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ഇല്ലെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും കോടതിയിൽ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഉത്തരവ് പുറത്തുവന്നതിനെ തുടർന്ന് ഇരുവരും ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി.

ജന്തർ മന്തർ അംഗീകൃത സമര കേന്ദ്രമമാകുന്നത് വരെ അവിടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്നും സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഇരുവരും കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭാവിയിൽ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും ഇരുവരും ഉറപ്പുനൽകി. കൂടാതെ, ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന രീതിയിൽ നടത്തിയ പ്രതികരണങ്ങളിൽ ഇരുവരുടെയും അഭിഭാഷകർ കോടതിയിൽ മാപ്പപേക്ഷിച്ചു. ഇനിമേലിൽ ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ഇരുവരും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ജാമ്യക്കാരെയും ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ തുടർന്നുള്ള അന്വേഷണ നടപടികളുമായി നേതാക്കൾ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി ഒക്ടോബർ 23-ന് വൈകുന്നേരം 3 മണിക്ക് വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ഡൽഹിയിലെ ഫോട്ടോ പ്രദർശനത്തിന് വിലക്ക്! ഡൽഹി സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കി
ഡൽഹി പൊലീസ് പ്രതീക്ഷിക്കാത്ത നേരത്ത് യൂത്ത് കോൺഗ്രസിൻ്റെ മിന്നൽ സമരം; കേന്ദ്രസർക്കാരിനെ അമേരിക്ക ഭീഷണിപ്പെടുത്തുന്നുവെന്ന് ആക്ഷേപം