അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

Published : Oct 19, 2026, 07:13 PM ISTUpdated : Oct 19, 2026, 10:00 PM IST
cjp leaders

Synopsis

ഇരുവർക്കും ജാമ്യം നിഷേധിച്ചു. 2 ദിവസം കൂടി സിജെപി നേതാക്കൾസ കസ്റ്റ‍യിൽ തുടരും.

ദില്ലി: പോലീസ് വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ സമരം ചെയ്തെന്ന കേസിൽ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. നിസാരകാരണങ്ങൾ പറഞ്ഞാണ് ജാമ്യം നിഷേധിക്കുന്നതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സിജെപി വ്യക്തമാക്കി. ഫ്രാൻസിലെ കലാപം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പ്രക്ഷോഭങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണം കോക്രോച്ച് ജനത പാർട്ടി തള്ളി.

അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് സിജെപി നേതാക്കളായ സൌരവ് ദാസിനെയും അശുതോഷിനെയും ഇന്ന് മന്തിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. മൂന്നര മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിലാണ് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്. എസ്ഇഎം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി നേതാക്കൾ രംഗത്ത് എത്തി. നിയമവ്യവസ്ഥയുടെ ദുരുപയോഗമാണ് നടക്കുന്നത് സിജെപി നിയമവിഭാഗത്തിന് നേതൃത്വം നൽകുന്ന രത്ന സിംഗ് ആരോപിച്ചു. വിചിത്രമായ ഉത്തരവാണെന്നും രേഖകളിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതെന്നും രത്ന സിംഗ് പറഞ്ഞു. ഷുവർറ്റി ബോണ്ടിൽ ഉള്ള ചിത്രവും നിലവിലെ രൂപവും തമ്മിൽ വ്യത്യാസം പോലും കാരണമായി ഉന്നയിച്ചെന്നും രത്ന ആരോപിച്ചു.

ഐസാ അധ്യക്ഷ നേഹാ ബോറയ്ക്ക് പീസ് ബോണ്ടിൽ ഒപ്പിടണമെന്ന് കാട്ടി എസ്ഇഎം നോട്ടീസ്. പ്രതിഷേധങ്ങൾ പങ്കെടുക്കുന്നത് തടയാനാണ് ഈ നീക്കം എന്ന് വ്യക്തമാക്കി നേഹാ നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ ഫ്രാൻസിൽ കത്തിപ്പടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ഭരണപക്ഷത്തെ അനുകൂലിക്കുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ആയുധമാക്കുകയാണ്. ഇന്ത്യയിലും അരാജകത്വം പടർത്താനും അക്രമത്തിനുമാണ് പാറ്റകൾ പദ്ധതിയിടുന്നതെന്നാണ് ബിജെപി അനുകൂല ഹാൻഡിലുകളുടെ പ്രചാരണം.

എന്നാൽ രണ്ട് രാജ്യങ്ങളിലെയും സാഹചര്യങ്ങൾ തമ്മിൽ താരതമ്യം സാധ്യമല്ലെന്നാണ് സിജെപി മറുപടി നൽകി. രണ്ട് മാസത്തോളം നീണ്ടുനിന്ന ഒന്നാം ജന്തർ മന്തർ സമരത്തിൽ ഒരിക്കൽപോലും സമരക്കാർ അക്രമത്തിന് മുതിർന്നിട്ടില്ല. പാർലമെൻറ് മാർച്ച് നടന്നപ്പോൾ സമരക്കാർക്കുനേരെ പോലീസാണ് ബലപ്രയോഗം നടത്തിയതെന്നും സിജെപി തിരിച്ചടിച്ചു. അതെസമയം ദസറാ ആഘോഷങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷ പാർട്ടികളും ദില്ലിയിലെ പ്രതിഷേധത്തിന് രണ്ട് ദിവസത്തെ ഇടവേള നൽകിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എനിക്ക് വിമാനം കാണണം', പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ
വിവാദങ്ങൾക്കിടെ ദുഷ്യന്ത് കുമാർ ​ഗൗതം സിക്കിം ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു