ദില്ലിയിൽ സിജെപി സമരം ശക്തമാകുന്നു, സംഘർഷത്തിൽ 70 പേർ പൊലീസ് കസ്റ്റഡിയിൽ, സമ​​രവേദിയിലേക്ക് തിരിച്ചെത്തി പ്രക്ഷോഭകർ

Published : Jul 21, 2026, 06:05 AM IST
CJP Protest at Jantar Mantar

Synopsis

ദില്ലിയിലെ സിജെപി സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും 20 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടെന്നും പൊലീസ് അറിയിച്ചു. ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ശേഷം സമരക്കാർ രാത്രിയോടെ ജന്തർമന്ദറിലെ സമരവേദിയിലേക്ക് തിരിച്ചെത്തി പ്രക്ഷോഭം തുടരുകയാണ്.

ദില്ലി: സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും. ദില്ലി പൊലീസ് അടിച്ചു തകർത്ത സമരവേദി സിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വീണ്ടും സമരപ്പന്തൽ അടക്കം കെട്ടാൻ പ്രവർത്തകർ ഒരുങ്ങുന്നു. 

സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, ന​ഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന ന​ഗരത്തിൽ സംഘർഷമുണ്ടായി.

ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോ​ഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് മാർച്ച്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എനിക്ക് നേരെ കോണ്ടം എറിഞ്ഞു'; പോലീസ് അക്കാദമിയിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് പീഡനം: സഹബാച്ച്‌മേറ്റിനെതിരെ കേസ്
സഭ നിർത്തിവെച്ചപ്പോൾ അഖിലേഷ് യാദവ് പോയത് രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക്, ഒപ്പം പ്രിയങ്കാ ​ഗാന്ധിയും; കൂടിക്കാഴ്ച നീണ്ടത് ഒരുമണിക്കൂറോളം