നോക്കുകുത്തികളായി പൊലീസ്, ഒഴിപ്പിച്ച സമരവേദി വീണ്ടും കീഴടക്കി പാറ്റകൾ; ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി

Published : Jul 20, 2026, 10:06 PM IST
cjp

Synopsis

ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി. പൊലീസിനെ നോക്കുകുത്തികളാക്കി ഒഴിപ്പിച്ച സമരവേദി വീണ്ടും പാറ്റകൾ കീഴടക്കി. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് സ്റ്റേജിൽ വീണ്ടും കയറിയത്.

ദില്ലി: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി. പൊലീസിനെ നോക്കുകുത്തികളാക്കി ഒഴിപ്പിച്ച സമരവേദി വീണ്ടും പാറ്റകൾ കീഴടക്കി. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് സ്റ്റേജിൽ വീണ്ടും കയറിയത്.

ഇന്ന് കോക്രോച്ച് ജനത പാര്‍ട്ടി ദില്ലിയില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി മാറുകയായിരുന്നു. ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്ത പ്രതിഷേധത്തിന് നേരെ പലയിടത്തും പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാര്‍ക്കുംം പൊലീസുകാര്‍ക്കും പരിക്കേറ്റു. പ്രതിഷേധക്കാര്‍ തൊട്ടടുത്ത് എത്തിയതോടെ പാര്‍ലമെന്‍റ് കവാടങ്ങള്‍ അടച്ചിട്ടു. വൈകുന്നരത്തോടെ ജന്തര്‍മന്തറിലെ സമരപ്പന്തല്‍ പൊലീസ് അടിച്ച് തകര്‍ത്തിരുന്നു. സിജെപിയുമായി ചര്‍ച്ച തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ സമരം അവസാനിപ്പിച്ച് സ്ഥിതി സാധാരണ നിലയിലെത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ പാര്‍ലമെന്‍റ് മാര്‍ച്ചിലേക്ക് ഇന്നലെ മുതല്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിിന്നുമുള്ള യുവാക്കള്‍ എത്തി തുടങ്ങിയിരുന്നു. മാര്‍ച്ചിന് അനുമതിയില്ലെന്നും നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് പ്രതിഷേധിക്കാരെ അറിയിച്ചു. ജന്തര്‍ മന്തര്‍ മുതല്‍ കേരള ഹൗസ് വരെയുള്ള പാതയില്‍ മൂന്നിടങ്ങളില്‍ ബാരിക്കേഡ് വച്ച് പാർലമന്‍റിലേക്ക് പ്രതിഷേധം നീങ്ങുന്നത് പൊലീസ് തടഞ്ഞു. പാര്‍ലമെന്‍റ് പരിസരത്തും നിരവധി റോഡുകള്‍ പൊലീസ് അടച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും നടപടിയില്ല, മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധി, വിമർശിച്ച് രാഹുൽ ഗാന്ധി