ശനിയാഴ്ചയിലെ സിജെപി മാർച്ച് മാറ്റിവെച്ചേക്കും, സൂചന നൽകി സിജെപി വക്താവ്; കേസുകൾ പിൻവലിക്കാൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു

Published : Aug 31, 2026, 11:46 PM IST
saurav das

Synopsis

സർക്കാർ പ്രതിനിധികൾ പുതുച്ചേരിയിലേക്ക് പറന്നെത്തി താനടക്കം സിജെപി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും സൗരവ് പറഞ്ഞു. സ്ഥിതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീംകോടതിയിൽ കേസ് കേൾക്കാനെത്തുമെന്നും സൗരവ് ദാസ് അറിയിച്ചു.

ദില്ലി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. സർക്കാർ കോടതിയിൽ ദില്ലിയിലെ കേസുകൾ പിൻവലിക്കാം എന്ന് അറിയിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു. എല്ലാ എൻഡിഎ സംസ്ഥാനങ്ങളും ഇതേ കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിലും പുരോഗതിയുണ്ടെന്ന് സൗരവ് ദാസ് അറിയിച്ചു. സർക്കാർ പ്രതിനിധികൾ പുതുച്ചേരിയിലേക്ക് പറന്നെത്തി താനടക്കം സിജെപി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും സൗരവ് പറഞ്ഞു. സ്ഥിതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീംകോടതിയിൽ കേസ് കേൾക്കാനെത്തുമെന്നും സൗരവ് ദാസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അണുബാധയും നിർജ്ജലീകരണവും; അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ
വിമാനത്തിലെ ശുചിമുറിയിൽ 'ബോംബ്' എന്നെഴുതിയ ടിഷ്യു പേപ്പർ; അഹമ്മദാബാദിൽ അടിയന്തര ലാൻഡിങ്