തുടർ സമര പരിപാടികൾ സിജെപി ഇന്ന് പ്രഖ്യാപിക്കും, ജെൻസികളുമായി കൂടിക്കാഴ്ച്ചക്ക് മോഹൻ ഭാ​ഗവത്

Published : Aug 06, 2026, 07:53 AM IST
CJP

Synopsis

മോഹൻ ഭാ​ഗവത് ഇന്ന് ജെൻസി യുവതയുമായി സംവദിക്കും. രണ്ടായിരത്തോളം കുട്ടികളുമായുള്ള മോഹൻ ഭാഗവതിന്റെ സംവാദം മുംബൈയിലാണ് നടക്കുക.

മുംബൈ: കോക്രോച്ച് ജനത പാർട്ടിയുടെ തുടർ സമര പരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ വിളിച്ച സിജെപി യോഗത്തിന് മുംബൈയിൽ ഇന്ന് സമാപനമാകും.  വൻ പ്രഖ്യാപനമുണ്ടാകുമെന്നണ് സിജെപി നേതാക്കള്‍ അറിയിച്ചത്. സാംബാജി നഗറിലെ ദ്വിദിന നേതൃ യോഗം കഴിഞ്ഞ ശേഷം പ്രഖ്യാപനം നടത്തും. ലക്ഷകണക്കിന് അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചു. രാജ്യം വലിയ പ്രതീക്ഷയോടെയോടെയാണ് ഈ മുന്നേറ്റത്തെ കാണുന്നതെന്നും സിജെപിയുടെ അടിത്തറ വിപുലീകരണം ചർച്ചയായെന്നും വക്താവ് അശുതോഷ് രങ്ക പറഞ്ഞു. അതേസമയം, കേന്ദ്രത്തിനെതിരായ യുവജന പ്രതിഷേധങ്ങൾക്കിടെ, ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത് ഇന്ന് ജെൻസി യുവതയുമായി സംവദിക്കും. രണ്ടായിരത്തോളം കുട്ടികളുമായുള്ള മോഹൻ ഭാഗവതിന്റെ സംവാദം മുംബൈയിലാണ് നടക്കുക.

നീറ്റ് പരീക്ഷ രീതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. മാറ്റം പരിഗണനയിലുണ്ടെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ കോടതി നിലപാട് പറഞ്ഞേക്കും. രണ്ട് ഘട്ടങ്ങളാക്കി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താനാണ് കേന്ദ്രം പരിഗണിക്കുക. അന്തിമ തീരുമാനം, പരീക്ഷ പരിഷ്കരണ ടാസ്ക് ഫോഴ്സിന്റെ കൂടി അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധ്യാപികയോട് പ്രണയം, സ്കൂൾ വരാന്തയിൽ 29കാരിയെ കുത്തിക്കൊന്ന് 21കാരൻ, ആക്രമിച്ചത് 30 സെക്കന്റിൽ 34 തവണ
പ്രണയം തകർന്നു, മുൻകാമുകന്റെ സുഹൃത്തുമായി വിവാഹത്തിനൊരുങ്ങി, ഭീഷണിയുമായി മുൻ കാമുകൻ, ജീവനൊടുക്കി ടെക്കി യുവതി