
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വൻ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്കറോച്ച് ജനതാ പാർട്ടി ഭാവി രാഷ്ട്രീയ-പ്രക്ഷോഭ തന്ത്രങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ദേശീയ തലത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും സി.ജെ.പി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിലെ നീറ്റ് വിരുദ്ധ സമരം വിജയകരമായി അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാർമസി ഓഫീസർ നിയമന പരീക്ഷ ഉൾപ്പെടെ പഞ്ചാബിൽ അടുത്തിടെ നടന്ന വിവിധ മത്സരപ്പരീക്ഷകളിൽ വലിയ രീതിയിൽ ചോദ്യപേപ്പർ ചോർന്നതായി ആരോപണമുണ്ട്. ഈ വിഷയത്തിൽ വ്യക്തമായ ആസൂത്രണം നടന്നുവരികയാണെന്നും ഉടൻ തന്നെ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അഭിജിത് ദീപ്കെ പറഞ്ഞു.
നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറുകൾ പൂർണ്ണമായും പിൻവലിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബലുമായി അഭിജിത് ദീപ്കെ കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികൾക്കെതിരെയുള്ള നിയമനടപടികൾ നേരിടുന്നതിനും പ്രക്ഷോഭത്തിന്റെ തുടർനടപടികൾക്കുമായി നിയമോപദേശം തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
അതിനിടെ, സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പാർലമെന്‍റ് മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. പോലീസിനെതിരെയും കേന്ദ്രസേനയ്ക്കെതിരെയും കേസെടുക്കണമെന്നും വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam