ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ) 31 ജിബി ഡാറ്റ ചോർന്നതായി സംശയം. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബർ ഫോറൻസിക് സ്ഥാപനത്തിൻ്റെ കണ്ടെത്തൽ പ്രകാരം, മിസൈൽ രേഖകൾ അടക്കമുള്ള പ്രതിരോധ രഹസ്യങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ സംഭവം രാജ്യസുരക്ഷയിൽ വലിയ ആശങ്കകൾ ഉയർത്തുന്നു.

ന്യൂഡൽഹി: ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ ചോർന്നതായി സംശയം. ഡാർക്ക് വെബിൽ 8,000 ഡോളറിന് വിൽപ്പനയ്ക്ക് വെച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാർക്ക് വെബ് മോണിറ്ററിങ്ന് ഇടയിൽ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.

മിസൈൽ സംവിധാനങ്ങളുടെ രേഖകളും വിൽപ്പനയ്ക്കുണ്ട്. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍, രേഖകളുടെ ആധികാരികത സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നാണ് സൈബർ വിദഗ്ധർ ആവശ്യപ്പെടുന്നത്. രാജ്യസുരക്ഷയിൽ പോലും ആശങ്ക ഉയർത്തുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. 

പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം 31 ജിബി ഫയലുകൾ വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്. മിസൈൽ സംവിധാനങ്ങളുടെ രേഖകൾ അടക്കം വിൽപനയക്കുണ്ടെന്നാണ് അവകാശവാദം. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുമുണ്ട്. റെസ്ട്രിക്റ്റ‍ഡ് എന്ന രേഖപ്പെടുത്തിയിരിക്കുന്ന ഡോക്കുമെന്‍റ് പരിശോധിക്കുമ്പോൾ രാജ്യം പൂർത്തിയാക്കിയ പദ്ധതിയുടേതെന്ന് വ്യക്തം. 8000 യുഎസ് ഡോളറാണ് രേഖകൾക്കായി ആവശ്യപ്പെടുന്നത്. അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നാണ് സൈബർ വിദഗ്ധർ ആവശ്യപ്പെടുന്നത്.

ഡാറ്റ വിൽപ്പനയ്ക്കുള്ള പരസ്യം ഏകദേശം രണ്ടാഴ്ചയായി സജീവമാണ്. രേഖകളുടെ സൈബർ ആക്രമണത്തിലൂടെയാണോ ഇത് ചോർന്നത് എന്നതും കണ്ടെത്തേണ്ടതുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷമായതിനാൽ അടിയന്തര അന്വേഷണം വേണെമെന്ന ആവശ്യമാണ് ഉയരുന്നത്. രേഖകളുടെ ആധികാരികത സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധമന്ത്രാലയത്തിന്റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തിൽ തേടിയിട്ടുണ്ട്.