
ബെംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ കർണാടകത്തിൽ വോട്ടർമാരെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ബെംഗളൂരുവിൽ പീപ്പിൾസ് കോർട്ട് സംഘടിപ്പിക്കാൻ സിജെപി. ഫ്രീഡം പാർക്കിൽ രാവിലെ പത്തര മണിക്കാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ സംഗമം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ ചവറ്റുകൊട്ടയിലെറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ജനകീയ കോടതിക്ക് ശേഷം വനിതകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചപ്പൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. അഭിജീത്ത് ദീപ്കെ, സൗരവ് ദാസ്, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് തുടങ്ങിയവർ പങ്കെടുക്കും എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam