തെരഞ്ഞെടുപ്പിന് മുന്നേ കമൽഹാസന് തിരിച്ചടി; പ്രമുഖ നേതാവ് പാർട്ടി വിട്ടു

By Web TeamFirst Published Mar 18, 2019, 1:35 PM IST
Highlights

വരുന്ന തെരഞ്ഞെടുപ്പുകളിൽ കുമാരവേൽ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും അത് നൽകാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്നും  ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന. 

ചെന്നൈ: കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാ‍ർട്ടിയിലെ പ്രമുഖ നേതാവ് സി കെ കുമാരവേൽ പാർട്ടി വിട്ടു. തമിഴ്നാട്ടിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളിൽ ഒരാളായ സി കെ കുമാരവേൽ പാർട്ടി വിട്ടത്.

നേതൃത്വത്തിന്‍റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നാണ് സി കെ കുമാരവേലിന്‍റെ  വിശദീകരണം. എന്നാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ കുമാരവേൽ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും അത് നൽകാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്നും  ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന. പുതുച്ചേരി ഉൾപ്പടെ തമിഴ്‌നാട്ടിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് കമൽഹാസന്‍റെ മക്കൾ നീതി മയ്യം പാർട്ടി ബുധനാഴ്ച പ്രഖ്യാപിക്കുക.

click me!