ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Oct 15, 2026, 10:41 PM IST
NSUI Protest in Delhi

Synopsis

മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ എസ് യു ഐ സമരം. പൊലീസ് അതിക്രമങ്ങൾക്ക് ഇരയായ മലയാളി വിദ്യാർഥിനി ആതിര അടക്കമുള്ള പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

ദില്ലി: മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ എസ് യു ഐ സമരം. പൊലീസ് അതിക്രമങ്ങൾക്ക് ഇരയായ മലയാളി വിദ്യാർഥിനി ആതിര അടക്കമുള്ള പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ഒപ്പം വനിതാ പൊലീസുകാർ ക്രൂരമായി മ‍ർദിച്ച ഋതു ബരാലയുമുണ്ട്. എഫ്ഐആർ എടുക്കുംവരെ സമരം തുടരുമെന്ന് എൻ എസ് യു ഐ ദേശീയാധ്യക്ഷൻ വിനോദ് ജാക്കർ പറയുന്നു. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമായി. നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് മലയാളി വിദ്യാർഥിനി ആതിര പറഞ്ഞു. റോഡ് തടഞ്ഞും പ്രതിഷേധം തുടരുന്നതിനാൽ ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രതിഷേധം സംഘർഷമായതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഷ്ട്രീയ പാർട്ടികൾക്ക് മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ പട്ടിക കൈമാറും; ഓരോ ആഴ്ചയിലും പട്ടികയിൽ വരുത്തുന്ന മാറ്റങ്ങൾ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം
ദുർഗാപൂജ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഫ്ളൈ ഓവർ റോഡിന് മഴവിൽ നിറം, പിന്നാലെ പതിവായി അപകടം, പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ വിവാദം