ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി, അഞ്ച് പേർ പിടിയിൽ

Published : Aug 25, 2026, 12:26 PM IST
Police Vehicle-class 8 girl gang raped at guwahati homestay 5 arrested

Synopsis

അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി

ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പസാരിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയുടെ കുടുംബം ഹാജോ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ദാദര ഔട്ട്പോസ്റ്റിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചു. പിന്നാലെ, ഓഗസ്റ്റ് 24 ന് രാവിലെ 5:47-ഓടെ പെൺകുട്ടിയെ ഗുവാഹത്തിയിലെ പാൻബസാർ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ദാദര ഔട്ട്പോസ്റ്റ് ഇൻചാർജും കുടുംബാംഗങ്ങളും സ്ഥലത്തെത്തി പെൺകുട്ടിയെ സുരക്ഷിതമായി മാറ്റി.

ഗോപാൽപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ പറഞ്ഞുപറ്റിച്ച് സൗകുച്ചിയിലുള്ള 'രംഗ്മൻ ഗ്രാന്‍റ് ഹോംസ്റ്റേ'യിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് രാത്രി മുഴുവൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പാൻബസാർ മേഖലയിൽ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പരമേശ്വർ നാഥിനെ കൂടാതെ ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റജിപ് അലി എന്നിവരും പങ്കാളികളാണെന്ന് കണ്ടെത്തി. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും പീഡനം നടന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ്. അഞ്ച് പേരെയും ദാദര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർലമെൻ്റ് മാർച്ചിലെ സംഘർഷം: അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ; ചിലർക്ക് എല്ലാത്തിനോടും അമിത സംശയം എന്ന് കേന്ദ്രം
ദില്ലിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്, ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി