അദാനിക്ക് ക്ലീൻചിറ്റ്, ഹിൻഡൻബർഗിന്റെ റിപ്പോർട്ട് സെബി തള്ളി, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ, നടപടി അവസാനിപ്പിച്ചു

Published : Sep 18, 2025, 07:53 PM IST
Gautam Adani

Synopsis

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി സെബി, അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചു. 

ദില്ലി :അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തിയെന്ന അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് തള്ളി, അദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ഓഹരി വിപണിയിലെ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും.

അദാനി പോർട്ട്സും അദാനി പവറും ഓഹരികളിൽ കൃത്രിമം കാണിച്ചതായി യുഎസ് സ്ഥാപനമായ ഹിന്റൺബർഗിന്റെ ആരോപണം. 2021 ജനുവരിയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഇന്ത്യയിലെ വൻ നിര ബിസിനസ് ടൈക്കൂണുകളായ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയ നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അൻഡി കോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്സ്, റെഹ്‌വർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം.  

 അദാനിക്ക് തിരിച്ചടിയായ ഹിൻഡൻബർഗ് റിപ്പോർട്ട് 

അഡികോർപ്പ് എന്റർപ്രൈസസ് അദാനി പവറിലേക്ക് ഫണ്ട് കൈമാറിയതായി ഹിൻഡൻബർഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇൻസൈഡ് ട്രേഡിങ് മാർക്കറ്റ് കൃത്രിമത്വം അടക്കമുള്ള ആരോപണങ്ങൾ സെബി തള്ളി. ഓഹരി ഉടമകളുടെ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും സെബി വിശദീകരിക്കുന്നു. എല്ലാ വായ്പകളും തിരിച്ചടച്ചതായും, ഫണ്ടുകൾ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചതെന്നും, തട്ടിപ്പോ അന്യായമായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും സെബി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന്, അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും സെബി അവസാനിപ്പിച്ചു. സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയും മുമ്പ് സമാനമായ കണ്ടെത്തലുകളിലൂടെ ആരോപണം തള്ളിയിരുന്നു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചോ ? ചോദ്യത്തിന് കേന്ദ്രമന്ത്രിക്ക് മൗനം, യുഎസ് എണ്ണ ഇന്ത്യൻ താൽപര്യത്തിനെതിരല്ലെന്ന് വിശദീകരണം
ഭാരതരത്നയുടെ അന്തസ്സ് കൂടും, സവർക്കർക്ക് പരമോന്നത ബഹുമതി നൽകണമെന്ന് ആർഎസ്എസ് മേധാവി; എതിർപ്പുമായി കോൺഗ്രസ്