ഉത്തരാഖണ്ഡിൽ 'മേഘവിസ്ഫോടനം'; നിരവധി വീടുകളും റോഡുകളും തകർന്നു

By Web TeamFirst Published May 3, 2021, 7:55 PM IST
Highlights

പൊടുന്നനെയുണ്ടായ ദുരന്തം സംസ്ഥാനത്തെ പല ഭാഗത്തെയും കണ്ണീരിലാഴ്ത്തി

ദില്ലി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വലിയ നാശം വിതച്ചതായി റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നു. ആൾനാശം സംഭവിച്ചോയെന്ന കാര്യങ്ങൾ അറിവായിട്ടില്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണെന്നാണ് വിവരം. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണിത്. വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തെ താറുമാറാക്കുന്നതാണ്. ഉത്തരാഖണ്ഡിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ അപകടത്തിന്റെ ഭീതി വെളിവാക്കുന്നതാണ്.

click me!