മദ്യം ലഭിച്ചില്ല; സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു

Published : May 03, 2021, 06:28 PM IST
മദ്യം ലഭിച്ചില്ല; സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു

Synopsis

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചതെന്നും പൊലീസ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതോടെയാണ് സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞത്.  

റായ്പുര്‍: ഛത്തീസ്ഗഢില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. റായ്പുര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഗോലെ ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചതെന്നും പൊലീസ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതോടെയാണ് സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞത്. സാനിറ്റൈസര്‍ കുടിച്ച് അവശരായ ഇവരെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. രാജു ചുര, വിജയ് കുമാര്‍ ചൗഹാന്‍ എന്നിവരാണ് മരിച്ചത്.
 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി