'കാശ്മീരിന്റെ പ്രത്യേക പദവിയിൽ പുനഃപരിശോധന', കോൺഗ്രസ് നേതാവിന്റെ വാഗ്ദാനം, വിവാദമായി ക്ലബ് ഹൌസ് ചർച്ച

Published : Jun 12, 2021, 01:47 PM ISTUpdated : Jun 12, 2021, 01:50 PM IST
'കാശ്മീരിന്റെ പ്രത്യേക പദവിയിൽ പുനഃപരിശോധന', കോൺഗ്രസ് നേതാവിന്റെ വാഗ്ദാനം, വിവാദമായി ക്ലബ് ഹൌസ് ചർച്ച

Synopsis

''ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിഖോ എന്തുതന്നെയാകട്ടെ, മതമൗലികവാദം സമൂഹത്തിന് അപകടകരമാണെന്ന് ഞാൻ ആത്മാ‍ത്ഥമായി വിശ്വസിക്കുന്നു...''

ദില്ലി: വിവാദമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ ക്ലബ്ബ് ഹൌസ് ചർച്ച. പാക്കിസ്ഥാൻ മാധ്യമപ്രവർത്തകന് കശ്മീർ വിഷയത്തിൽ ദിഗ്വിജയ് സിംഗ് വാഗ്ദാനം നൽകിയെന്ന് ആരോപിച്ച് ക്ലബ്ബ് ഹൌസിലെ ചർച്ചയുടെതെന്ന പേരിൽ ഓഡിയോ പങ്കുവച്ച് ട്വിറ്ററിൽ ബിജെപിനേതാക്കള്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ മോദി സ‍ർക്കാരിന്റെ തീരുമാനം തിരുത്തുമെന്നാണ് ഇദ്ദേഹം വാഗ്ദാനം നൽകിയിരിക്കുന്നതെന്നാണ് ആരോപണം. 

2019 ഓ​ഗസ്റ്റ് അഞ്ചിനാണ് മോദി സർക്കാർ  ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദുചെയ്തുകൊണ്ടുള്ള ചരിത്രപ്രധാനമായ തീരുമാനം എടുത്തത്. 

''ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിഖോ എന്തുതന്നെയാകട്ടെ, മതമൗലികവാദം സമൂഹത്തിന് അപകടകരമാണെന്ന് ഞാൻ ആത്മാ‍ത്ഥമായി വിശ്വസിക്കുന്നു. മതമൗലികവാദം പരസ്പര വിദ്വേഷത്തിലേക്കും  വിദ്വേഷം കലാപത്തിലേക്കും നയിക്കും. എല്ലാവർക്കും അവരവരുടെ ആചാരങ്ങളും വിസ്വാസങ്ങളും പിന്തുടരാനുള്ള അവകാശമുണ്ടെന്ന് എല്ലാസമൂഹവും മതവിഭാ​ഗങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ഒരാൾക്കും അവരുടെ വിശ്വാസങ്ങളെയോ വികാരങ്ങളെയോ മതത്തെയോ റദ്ദ് ചെയ്യാൻ അവകാശമില്ല'' - ദിഗ്വിജയ് സിംഗ് പറഞ്ഞു

''ആ‍ട്ടിക്കിൾ 370 റദ്ദ് ചെയ്തത് മുതൽ കശ്മീരിൽ ജനാധിപത്യമില്ല. അവിടെ മനമുഷ്യത്വമില്ല, കാരണം എല്ലാവരെയും അഴിക്കുള്ളിലാക്കി.... കോൺ​ഗ്രസ് ഈ വിഷയം പുനഃപരിശോധിക്കും'' - പുറത്തുവന്ന ക്ലബ് ഹൌസ് ചര്‍ച്ചയുടെ ക്ലിപ്പില്‍ ദിഗ് വിജയ് സിംഗ് കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ പ്രതികരിച്ച് ബിജെപി എം പി രാജീവ് ചന്ദ്രശേഖ‍ർ രംഗത്തെത്തി. പാക്കിസ്ഥാന്റെയും ചൈനയുടെയും ദുഷ്പ്രവ‍ത്തികൾക്ക് കൂട്ടുനിൽക്കുന്നവരാണ് കോൺഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയ്ക്ക് കോൺ​ഗ്രസ് മുക്ത ഭാരതം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കയുടെ സ്വന്തം അപ്പാച്ചെ AH-64 വരുന്നു; 'ഫ്ലൈയിംഗ് ടാങ്ക്' രണ്ടാം ബാച്ച് ഈയാഴ്ച്ച രാജ്യത്തെത്തും
പൊലീസിനെ പേടിച്ച് 21കാരി കാട്ടിയ സാഹസം, ഹോട്ടലിന്‍റെ ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ വീണു; ഗുരുതര പരിക്ക്