കരുനീക്കം പിഴച്ചു, സ്വന്തം പരാജയം കയ്യടിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി! നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദക്ക് വരവേൽപ്പ്, അഭിനന്ദനം, 50 ലക്ഷം പാരിതോഷികം

Published : Jun 08, 2026, 12:41 PM IST
vijay

Synopsis

നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനന്ദിക്കുകയും 50 ലക്ഷം രൂപ പാരിതോഷികം നൽകുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഇരുവരും ചെസ്സ് കളിച്ചത് കൗതുകമായി, പ്രഗ്നാനന്ദ വിജയിച്ചു

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു. ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്നാനന്ദ, വിമാനത്താവളത്തിൽ നിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ അഭ്യർത്ഥനപ്രകാരം ഇരുവരും ഒന്നിച്ച് ചെസ്സ് കളിക്കുകയും കളിയിൽ പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. ചതുരംഗ കളത്തിൽ പ്രഗ്നാനന്ദക്ക് മുന്നിലെ പരാജയം കൈയ്യടിച്ച് ആഘോഷിക്കാനും വിജയ് മറന്നില്ല. നോർവേ ചെസ്സ് ടൂർണമെന്റിൽ സമാനതകളില്ലാത്ത നേട്ടത്തെ ഹൃദയം കൊണ്ട് അഭിന്ദിച്ച മുഖ്യമന്ത്രി, സംസ്ഥാന സർക്കാരിന്റെ വകയായി 50 ലക്ഷം രൂപയുടെ പാരിതോഷികവും പ്രഗ്നാനന്ദക്ക് കൈമാറി. പ്രഗ്നനാന്ദയുടെ കുടുംബാംഗങ്ങളും കായികമന്ത്രി ആധവ് അർജുനയും ഒപ്പമുണ്ടായിരുന്നു. നോർവേ ചെസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി; രാജ്യസഭാംഗത്വവും രാജി വെച്ചു
അടിവസ്ത്രത്തിലെ ബാർകോഡ് നിർണായകമായി, അമീറിനെ കൊന്നത് ഭാര്യയും സുഹൃത്തും ചേർന്ന്; ട്രോളി ബാഗിൽ തലയും കയ്യുമില്ലാത്ത മൃതദേഹം, അറസ്റ്റ്