പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും.
ലക്ക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും. വാരാണസിയിൽ നിർമ്മിച്ച പുതിയ വസ്ത്രനിർമാണ യൂണിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നമോ ഘട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ 94-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിങ്സ് ഓവർ ഗംഗാസ് വ്യോമപ്രദർശനത്തിൽ അദ്ദേഹം പങ്കെടുക്കും.
വാരാണസി സന്ദർശനത്തിന് ശേഷം ഒഡീഷയിലെ ഭുവനേശ്വറിലെത്തുന്ന പ്രധാനമന്ത്രി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗ്രീൻഫീൽഡ് ഡാറ്റാ സെന്ററും സൈബർ സുരക്ഷാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്യും. സാമ്പത്തിക മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്.







