മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം ഗൗരവമായി കാണാത്തതെന്തുകൊണ്ട്; കെജ്രിവാളിനെ ആശ്വസിപ്പിച്ച് പിണറായിയുടെ ചോദ്യം

Published : May 05, 2019, 06:17 PM ISTUpdated : May 05, 2019, 06:34 PM IST
മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം ഗൗരവമായി കാണാത്തതെന്തുകൊണ്ട്; കെജ്രിവാളിനെ ആശ്വസിപ്പിച്ച് പിണറായിയുടെ ചോദ്യം

Synopsis

സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കെജ്രിവാളിനെതിരെ ഉണ്ടായ ആക്രമണം എന്ന് പിണറായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിനിരയായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആശ്വിസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണില്‍ വിളിച്ച് വിശേഷം തിരക്കിയ പിണറായി സംഭവത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നുവെന്ന് വ്യക്തമാക്കിയ പിണറായി സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കെജ്രിവാളിനെതിരെ ഉണ്ടായ ആക്രമണം എന്നും ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായിയുടെ കുറിപ്പ് 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അക്രമത്തെ ശക്തിയായി അപലപിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇതിനു മുന്പും പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. വ്യാപകമായ പ്രതിഷേധം ഇത്തരം ആക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല.

ഈ നിസംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു. സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കെജ്രിവാളിനെതിരെ ഉണ്ടായ ആക്രമണം.

We unequivocally condemn the attack on Delhi Chief Minister Shri Arvind Kejriwal. Spoke with him over phone. This is not the first time he has been attacked. The inanition of the Delhi Police, which is controlled by the Central Government, has served as an encouragement for the attackers. We are outraged and horrified by this act of aggression against the Chief Minister of a State.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'