കെജ്‍രിവാളിനെതിരായ ആക്രമണം: പിന്നില്‍ കേന്ദ്രത്തിന്‍റെ നിസ്സംഗതയെന്ന് മുഖ്യമന്ത്രി

Published : May 05, 2019, 06:13 PM ISTUpdated : May 05, 2019, 06:36 PM IST
കെജ്‍രിവാളിനെതിരായ ആക്രമണം: പിന്നില്‍ കേന്ദ്രത്തിന്‍റെ നിസ്സംഗതയെന്ന് മുഖ്യമന്ത്രി

Synopsis

കെജ്‍രിവാളിനെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ഈ നിസ്സംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നതെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു. അക്രമത്തെ മുഖ്യമന്ത്രി ശക്തിയായി അപലപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇതിനു മുമ്പും പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്.

വ്യാപകമായ പ്രതിഷേധം ഇത്തരം ആക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ഈ നിസ്സംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉത്കണ്ഠയുളവാക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കെജ്‍രിവാളിനെതിരെയുണ്ടായ ആക്രമണമെന്ന്  താന്‍ കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്