പരവൂരിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം: കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്; 'പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും'

Published : Jun 02, 2026, 07:39 PM IST
VD Satheesan

Synopsis

പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നേരിട്ട കടുത്ത മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് നടപടി

കൊല്ലം: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകി. അനീഷ്യയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 2024 ജനുവരി 21-നാണ് അനീഷ്യയെ പരവൂരിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നേരിട്ട കടുത്ത മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി.

മരണത്തിന് മുൻപ് അനീഷ്യ എഴുതിയ ആത്മഹത്യാ കുറിപ്പിലും, സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും ഓഫീസിലെ പീഡനങ്ങളെക്കുറിച്ച് കൃത്യമായി പരാമർശിച്ചിരുന്നു. ജോലിസ്ഥലത്തെ അനാവശ്യമായ സമ്മർദ്ദങ്ങളും വ്യക്തിഹത്യയും തന്നെ മാനസികമായി തകർത്തുവെന്ന് ഓഡിയോ സന്ദേശങ്ങളിൽ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അനീഷ്യയുടെ മേലുദ്യോഗസ്ഥനായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എസ്. അബ്ദുൽ ജലീൽ, സഹപ്രവർത്തകനായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണ എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും അന്വേഷണം ഊർജ്ജിതമാക്കുന്നതിനുമായാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: നടപടിയുമായി കേന്ദ്രസർക്കാർ, ചെയർമാനെയും സെക്രട്ടറിയെയും മാറ്റി
2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു, ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും മന്ത്രിസഭയിൽ