തെലുങ്കു നടൻ നന്ദമുരി താരകരത്നയ്ക്ക് ആദരമർപ്പിച്ച് സിനിമാലോകം: സംസ്കാരം ഇന്ന്

Published : Feb 19, 2023, 12:14 PM IST
തെലുങ്കു നടൻ നന്ദമുരി താരകരത്നയ്ക്ക് ആദരമർപ്പിച്ച് സിനിമാലോകം: സംസ്കാരം ഇന്ന്

Synopsis

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, കർണാടക ആരോഗ്യമന്ത്രി കെ സുധാകർ, താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ അടക്കം നിരവധിപ്പേർ താരകരത്നയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി

ഹൈദരാബാദ്: തെലുങ്കു നടൻ നന്ദമുരി താരകരത്നയ്ക്ക് ആദരമർപ്പിച്ച് സിനിമാലോകം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, കർണാടക ആരോഗ്യമന്ത്രി കെ സുധാകർ, താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ അടക്കം നിരവധിപ്പേർ താരകരത്നയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഹൈദരാബാദിലെ മോകിലയിലുള്ള വസതിയിൽ പുലർച്ചെയോടെ അദ്ദേഹത്തിന്‍റെ മൃതദേഹം എത്തിച്ചു. അവിടെ നിന്ന് ഏഴ് മണിയോടെ ഫിലിം ചേംബറിലേക്ക് മൃതദേഹം കൊണ്ടുവന്നു. വൈകിട്ട് നാല് മണി വരെ പൊതുദർശനമുണ്ടാകും. 5 മണിയോടെ വിലാപയാത്രയായി ഹൈദരാബാദിലെ വൈകുണ്ഠ മഹാപ്രസ്ഥാനം ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. ആറരയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ പദയാത്രയ്ക്കിടെ ജനുവരി 27-ന് കുഴഞ്ഞു വീണ താരകരത്നയെ ബെംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വീണ്ടും ഹൃദയാഘാതമുണ്ടായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും