മൺസൂൺ കാല പാർലമെന്റ് സമ്മേളനം ജൂലൈ 19 മുതൽ ഓഗസ്റ്റ് 13 വരെ

By Web TeamFirst Published Jul 2, 2021, 11:56 PM IST
Highlights

17-ാം ലോക്സഭയുടെ ആറാമത് സെഷൻ  ജൂലൈ 19 തിങ്കളാഴ്ച ആരംഭിക്കും. സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങൾ സഭയിൽ ചർച്ചയ്ക്കെടുക്കും.

ദില്ലി: 17-ാം ലോക്സഭയുടെ ആറാമത് സെഷൻ  ജൂലൈ 19 തിങ്കളാഴ്ച ആരംഭിക്കും. സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങൾ സഭയിൽ ചർച്ചയ്ക്കെടുക്കും.  ഓഗസ്റ്റ് 13 വെള്ളിയാഴ്ച  സഭാ നടപടികൾ പൂർത്തിയാക്കും.  രാജ്യസഭാ സമ്മേളനവും 19-ന് തന്നെ ആരംഭിക്കും.  രാജ്യസഭിയിൽ ആകെ 19 സിറ്റിങ്ങുകളാകും ഉണ്ടാവുക.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോക്സഭയിൽ നിന്ന് 444 അംഗങ്ങൾക്കും 218  രാജ്യസഭാംഗങ്ങൾക്കും ഒരു ഡോസ് കൊവിഡ് വാക്സീൻ കുത്തിവയ്പെങ്കിലും നടത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നടപടികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!