
ലക്നൗ: 2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി അധികാരത്തിലെത്താന്‍ യോഗി ആദിത്യനാഥിനെ തന്‍റെ പാര്‍ട്ടി അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിജെപി വീണ്ടും ഭരണത്തിലെത്തില്ലെന്ന് ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. വീണ്ടും മുഖ്യമന്ത്രിയാകാന്‍ യോഗിയെ അനുവദിക്കില്ല.
കഠിനമായി നിശ്ചയദാര്‍ഡ്യത്തോടെ പരിശ്രമിച്ചാല്‍ എല്ലാം സാധ്യമാകുമെന്നും റാലിയില്‍ ഒവൈസി പറഞ്ഞു. നേരത്തെ, 2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലേക്ക് തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു. ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എഐഎംഐഎം ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്.
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നായിരിക്കും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. 403 മണ്ഡലങ്ങളാണ് യുപിയിലുളളത്. നിലവിലെ ഭരണപക്ഷമായ ബിജെപി, കോൺഗ്രസ്, ബിഎസ്പി, അഖിലേഷ് യാദവ് നയിക്കുന്ന എസ്പി എന്നിവയാണ് യുപിയിലെ പ്രധാനകക്ഷികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam