
ജയ്പൂര്‍: ജയ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒമ്പത് പൊലീസുകാരടക്കം 24 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി ജയ്പൂരിലെ മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. അഞ്ച് പേര്‍ അറസ്റ്റിലായി. 10 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്‍റര്‍നെറ്റ് ബന്ധമാണ് വിച്ഛേദിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും ദേശീയപാത തടഞ്ഞ് പൊലീസിനെ ആക്രമിച്ചതിനുമാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.
തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷത്തിന് തുടക്കം. ഗല്‍റ്റ് ഗേറ്റിന് സമീപം ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബൈക്കുകള്‍ കത്തിച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പൊലീസ് തുരത്തിയത്. സംഭവത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണെന്ന് ജയ്പൂര്‍ കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.
ജയ് ശ്രീറാം വിളിക്കാന്‍ ഒരു വിഭാഗം നിര്‍ബന്ധിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam