ബെംഗളൂരുവിൽ സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരെ മർദിച്ച സംഭവം; സ്ഥാപന ഉടമ അറസ്റ്റിൽ

Published : Oct 15, 2019, 07:40 PM IST
ബെംഗളൂരുവിൽ സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരെ മർദിച്ച സംഭവം; സ്ഥാപന ഉടമ അറസ്റ്റിൽ

Synopsis

സ്ഥാപന ഉടമക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സുരക്ഷ ഏജൻസിയിലെ ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമ സലിം ഖാൻ അറസ്റ്റിൽ. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ജീവനക്കാരെ ഇയാൾ മർദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

ബെംഗളൂരു സെക്യൂരിറ്റി ഫോഴ്സ് എന്ന് പേരുളള ഏജൻസിയിലെ ജീവനക്കാരെയാണ് ഉടമ സലീം ഖാൻ ക്രൂരമായി മർദ്ദിച്ചത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സലീം ഖാനും സ്ഥാപനത്തിലെ സഹായികളും ഒളിവിലാണ്. മർദ്ദനമേറ്റ രണ്ട് ജീവനക്കാരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. അതിനാൽ മർദ്ദിച്ചതിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി