'വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

Published : Apr 25, 2026, 02:59 PM IST
Actor Vijay

Synopsis

5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തുവെന്ന് ബാലകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി. കുട്ടികളോടുളള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ പരാതി. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് ബാലകൃഷ്ണൻ ആണ് കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തുവെന്ന് ബാലകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒടുവിൽ വിജയ്ക്ക് വോട്ട് ചെയ്‌തെന്ന് മകനോട് കള്ളം പറഞ്ഞു. ഇതു തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കിയെന്നാണ് ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ പറയുന്നു. കുട്ടികൾ മാനസികരോഗികൾ ആകാൻ സാധ്യതയുണ്ട്. കിൻഡർ ജോയ് വാങ്ങുംപോലെ വോട്ട് ഉറപ്പിക്കണമെന്ന പരാമർശം അധാർമികമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണം എന്നും ആവശ്യമുന്നയിക്കുന്നു.

പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസമാണ് കുട്ടികളോട് വിജയ് ഇത്തരത്തിൽ വോട്ട് അഭ്യർത്ഥന നടത്തിയത്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വിജയ് കുട്ടികളോട് ആവശ്യപ്പെട്ടത്. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്യെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും ആയിരുന്നു വിജയ്‍യുടെ വാക്കുകൾ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവം, ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ
'ഞങ്ങളന്നേ പറഞ്ഞതല്ലേ, എഎപി ബിജെപിയുടെ ബി ടീം, 12 വർഷമായി വെറും നാടകം'; എംപിമാരുടെ കാലുമാറ്റത്തെ പരിഹസിച്ച് കോണ്‍ഗ്രസ്