
ബെംഗളുരു: തായ്കൊണ്ടോ താരത്തിന്റെ കുളിമുറി ദൃശ്യഹങ്ങൾ വോളിബോൾ താരമായ യുവതി പകര്‍ത്തിയെന്ന പരാതിയിൽ കര്‍ണാടക പൊലീസ് കേസെടുത്തു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്തയയുടെ കര്‍ണാടകയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. മാര്‍ച്ച് 28- ന് നടന്ന സംഭവത്തിൽ ജനഭാരതി പൊലീസാണ് കേസെടുത്തത്.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, പഞ്ചാബ് സ്വദേശിനിയായ തായ്കോണ്ടോ താരം വോളിബോൾ താരമായ മറ്റൊരു യുവതിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരിശീലനം കഴിഞ്ഞ് കുളിക്കുന്നതിനിടെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയിൽ പെട്ടു. തോര്‍ത്തുകൊണ്ട് ശരീരം മറച്ച് പുറത്തേക്ക് വരികയും വീഡിയോ പകര്‍ത്തിയ തൊട്ടടുത്ത കുളിമുറിയുടെ ഡോറിൽ തട്ടി. രണ്ടുമൂന്ന് മിനുട്ടുകൾക്ക് ശേഷം വോളിബോൾ താരമായ യുവതി പുറത്തേക്ക് വന്നു.
ഇവരോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി തന്റെ കുറച്ച് ചിത്രങ്ങൾ മാത്രം കാണിച്ചു. ഡിലീറ്റ് ചെയ്ത ഫോൾഡര്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മൊബൈൽ നിലത്ത് എറിഞ്ഞുടയ്ക്കുകയും പിന്നീട് അതെടുത്ത് ഓടിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പരിശീലകര്‍ ചോദ്യം ചെയ്തപ്പോൾ പൊട്ടിയ ഫോൺ കൈമാറുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കർണാടകത്തിൽ പശുക്കടത്ത് ആരോപിച്ച് കൊലപാതകം നടന്ന വാര്‍ത്ത ഇന്ന പുറത്തുവന്നു. കർണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് സംഭവം നടന്നത്. സാത്തന്നൂർ സ്വദേശിയായ ഇദ്രിസ് പാഷയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ പുനീത് കാരെഹള്ളി എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകൾക്കുമെതിരെ പൊലീസ് കേസെടുത്തു.
മാർച്ച് 31 ന് രാത്രി പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്നു ഇദ്രിസ് പാഷ. പുനീത് കാരെഹള്ളിയും സംഘവും ഈ വാഹനം തടഞ്ഞു. പശുക്കളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചു. ഇദ്രിസ് പാഷയോട് പാകിസ്ഥാനിലേക്ക് പോ എന്ന് ആക്രോശിച്ചു. തുടർന്ന് ഇദ്രിസ് പാഷയെ ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.