
ദില്ലി: പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. സോണിയക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ദില്ലി കോടതി റദ്ദാക്കി. വിചാരണക്കോടതി ഉത്തരവ് യുക്തിരഹിതവും നിയമവിരുദ്ധവുമെന്ന് ദില്ലി ദ്വാരക ജില്ല കോടതി പറഞ്ഞു. വിഷയം വീണ്ടും പരിശോധിക്കാൻ ജുഡിഷ്യൽ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയ കോടതി കേസ് വീണ്ടും 29ന് പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam