ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം: ഇൻഡിഗോ എയർഹോസ്റ്റസ് മരിച്ചു

Published : Sep 21, 2026, 03:22 PM IST
Kainoor Mistry

Synopsis

ഡ്യൂട്ടി കഴിഞ്ഞ് കമ്പനി ക്യാബിൽ മടങ്ങുകയായിരുന്ന ഇൻഡിഗോ എയർലൈൻസ് ക്യാബിൻ ക്രൂ അംഗം നോയിഡയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മോഡലും വ്ലോഗറുമായ കൈനൂർ മിസ്രിയാണ് മരിച്ചത്. അപകടകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

ദില്ലി: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. നോയിഡയിലാണ് ദാരുണമായ സംഭവം നടന്നത്. കൈനൂർ മിസ്രിയെന്ന 32-കാരിയായ ഫ്ലൈറ്റ് അറ്റൻ്റാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോലി കഴിഞ്ഞ് കമ്പനിയുടെ ഓഫീഷ്യൽ ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തു വച്ചുതന്നെ ഇവർ മരണപ്പെടുകയായിരുന്നു.

മോഡലായും നർത്തകിയായും ട്രാവൽ വ്ലോഗറായും അറിയപ്പെട്ടിരുന്നയാളാണ് കൈനൂർ മിസ്രി. അപകടത്തിൽ ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടിച്ച രണ്ടാമത്തെ കാർ ഓടിച്ചിരുന്ന വ്യക്തി അമിതവേഗതയിലായിരുന്നോ അതോ മറ്റ് ഏതെങ്കിലും കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ക്യാബിൻ ക്രൂ അംഗത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ഇൻഡിഗോ എയർലൈൻസും സഹപ്രവർത്തകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അതോറിറ്റി
‘അർഹതയുള്ള ആരും പുറത്താകില്ല’; ദില്ലി എസ്ഐആർ നോട്ടീസിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ