'സർപ്രൈസ് എൻട്രികൾ' മുതൽ അമിത് ഷാ ഉൾപ്പടെ മോദിയുടെ 'ബിഗ് 4' മന്ത്രിമാരുടെ വകുപ്പ് വിഭജനം വരെ. നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ പ്രധാനപ്പെട്ട വകുപ്പുകൾ ആർക്കൊക്കെയാണെന്ന പൂർണ ലിസ്റ്റ് കാണാം.
ദില്ലി: 'സസ്പെൻസി'ന് ഒടുവിലാണ് കേന്ദ്രമന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന്‍റെ സമ്പൂർണപട്ടിക പുറത്തു വന്നത്. അമിത് ഷാ വരുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ, ജയ്‍റ്റ്‍ലിക്ക് പകരം ആരെന്ന ഊഹാപോഹങ്ങൾ .. ഇതിനെല്ലാമൊടുവിൽ കൃത്യമായ കണക്കുകൂട്ടലോടെയും ചർച്ചകൾക്ക് ശേഷവുമാണ് മോദിയും അമിത് ഷായും അന്തിമപട്ടികയ്ക്ക് രൂപം നൽകുന്നത്. കേരളത്തിൽ നിന്നുള്ള ഏകപ്രതിനിധിയായ വി മുരളീധരന് വിദേശകാര്യ, പാർലമെന്‍ററി സഹമന്ത്രിപദവികൾ ലഭിച്ചത് സംസ്ഥാനത്തിനും അഭിമാനമായി.
പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. 25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.
രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ നൂറ് ദിവസത്തെ അജണ്ടകളിൽ വൻ സാമ്പത്തികപരിഷ്കാരങ്ങളുമെന്ന് സൂചന വരുന്നുണ്ട്. വിദേശനിക്ഷേപവും പൊതുമേഖലയിലെ സ്വകാര്യവത്കരണവും, വ്യവസായങ്ങൾക്ക് വൻ സഹായവും കർഷകസഹായ പദ്ധതികളും സർക്കാരിന്‍റെ ആദ്യ നൂറ് ദിന കർമപരിപാടികളിൽ ഇടം നേടിയേക്കും.
തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരാനാണ് സാധ്യത. എയർ ഇന്ത്യയടക്കം 42 പൊതുമേഖലാ കമ്പനികൾ സ്വകാര്യവത്കരിച്ചേക്കും, വ്യവസായങ്ങൾക്കായി ഭൂബാങ്ക് അടക്കമുള്ള മാറ്റങ്ങളും കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‍സിന് നൽകിയ അഭിമുഖത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.
നരേന്ദ്രമോദി (പ്രധാനമന്ത്രി) - കേന്ദ്രപേഴ്‍സണൽ മന്ത്രാലയം, ആണവമന്ത്രാലയം, ബഹിരാകാശം, പോളിസി സംബന്ധമായ മറ്റ് കാര്യങ്ങൾ, വേറെ മന്ത്രിമാർക്ക് നൽകാത്ത എല്ലാ വകുപ്പുകളും
രാജ്‍നാഥ് സിംഗ് - പ്രതിരോധം
അമിത് ഷാ - ആഭ്യന്തരം
നിതിൻ ജയ്‍റാം ഗഡ്‍കരി - പൊതുഗതാഗതം/റോഡ്/ഹൈവേ, ചെറുകിട വ്യവസായങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam