
ദില്ലി: കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദേവ് ത്യാഗിയെ റിവര്‍ട്രസ്റ്റ് ചെയര്‍മാനായ് തെരഞ്ഞെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. 'മാ നര്‍മ്മതാ, മാ ക്ഷിപ്ര ഇവാം മാ മന്ദാഗിനി' റിവര്‍ ട്രസ്റ്റ് ചെയര്‍മാനായാണ് കമ്പ്യൂട്ടര്‍ ബാബയെ കോൺഗ്രസ് സർക്കാർ നിയമിച്ചത്.
മാര്‍ച്ച് 8 നാണ് കമല്‍നാഥ് സര്‍ക്കാര്‍ നാം ത്യാഗിയെ ട്രസ്റ്റ് ചെയര്‍മാനായി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി കമൽ നാഥിനും റിവര്‍ട്രസ്റ്റ് ചെയര്‍മാനായ് തന്നെ നിയോഗിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. നര്‍മ്മദയില്‍ നിന്നുള്ള അനിയന്ത്രിതവും നിയമവിരുദ്ധവുമായ മണല്‍വാരല്‍ തടയുന്നതിനാകും താൻ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുകയെന്നും നാംദേവ് പറഞ്ഞു.
ശിവ രാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന മുൻ ബിജെപി മന്ത്രിസഭയില്‍ നാംദേവ് ത്യാഗി മന്ത്രി പദം അലങ്കരിച്ചിരുന്നു. 2018 ഏപ്രിലില്‍ നര്‍മ്മദയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ നാംദേവ് കൊണ്ടുവന്നെങ്കിലും സർക്കാർ അത് പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു.
മുന്‍ സര്‍ക്കാര്‍ നര്‍മ്മദയില്‍ നിന്നുള്ള അനധികൃത മണല്‍വാരല്‍ തടയുന്നതിന് വേണ്ടി യാതൊരു കാര്യവും ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് താൻ രാജി വെച്ചതെന്നും നാംദേവ് ത്യാഗി പറഞ്ഞു. എന്നാല്‍ പുതിയ സര്‍ക്കാര്‍ തന്നെ അതിന് നിയമിച്ചിരിക്കുകയാണ്. താൻ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam